Friday, September 11, 2009

ആസ്പത്രിയിലേക്ക്

അടിത്തറ- മേല്പുര സിദ്ധാന്തങ്ങളിലില്‍ നിന്ന്
ഗ്രാംഷിയിലേക്കും പിന്നെ ലകാനിലേക്കും
ആരോ പിറുപിറുത്തു, കഥയിലേക്ക് വരാത്തതെന്ത്?
നെഞ്ചകത്തുനിന്നുയരുന്നു ഒരു തിര നോവ്
പൊങ്ങിത്താണ് ഒരു നിമിഷം ശാന്തമായി
പത്തുകഥകളും ആകാംക്ഷ നിറഞ്ഞ മുഖങ്ങളും മുന്നില്‍
ശകുന്തളയുടെ കഥയില്‍ നിന്ന് രണ്ടും മൂന്നും കഥകളിലേക്ക്
അടിച്ചുയരുന്ന തിരമാല
വീണുടയുന്നു, വീണ്ടുമടുത്തത്
നെറ്റിയിലുതിരുന്ന വിയര്പ്പു തുള്ളികള്‍
കഥ നാല്, ജ്യോതിര്‍മയിയുടേത്
ഈ പുതു കഥകള്‍ക്കന്തൊരു പെണ്മ
കണ്ണിലിരുട്ട്... തിരകള്‍... തിരകള്‍...
ഏഴാം കഥയിലേക്ക്...
പത്ത് ഇനിയുമകലെ
കുഴഞ്ഞിരിക്കുന്പോള്‍ എംഎന്‍ വിജയന്‍റെ
മരണത്തെ അനുസ്മരിച്ചൂ നിരൂപകന്‍
വെള്ള, മഞ്ഞ, കറുപ്പ്
വേദനയുടെ പുതുലഹരികള്‍
ഇരുളില്‍ ഇലകള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു
അകലെ അമ്മേ എന്ന പിന്‍വിളി
നാവിലേക്കിറ്റുന്ന അമൃതബിന്ദു.

2 comments:

Midhin Mohan said...

പത്തു കഥകള്‍....! 'കേരള കഫെ' പോലെ ഒരു പുതുമ ഈ
കവിതക്കുമുണ്ട്....

മഴപ്പൊട്ടി said...

കവിത നന്നായിട്ടുണ്ട്.അവതരണം പുതുമ തരുന്നില്ലെങ്കിലും പ്രമേയം ആകര്‍ഷണീയമാണ്‌.